Kashi thumba kavayi - Song Lyrics in Malayalam


Song - Kashi thumba kavayi neela vaanam

Movie - Mookilla Rajyathu

Director - Thaha, Ashokan

Music Dirtector - Ouseppachan

Cast - Mukesh, Siddique, Thilakan, Jagathi

Song Lyrics in Malayalam :-


കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം വെൺമേഘപാടിൽ മദമിളകും പൊന്നാനച്ചന്തം തെളിയവേ... (2) പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടി കാറ്റിൽ.. കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം തൂമഞ്ഞിൽ തുടംചൂടി ഇളമാവിൻ പൂങ്കുലകൾ (2) പൂത്തുമ്പിയൊരുങ്ങി ചിറ്റാട കോടിയൊരുങ്ങി സ്വരമാധുരി പെയ്തുകുളിർന്നു ഇരുകരകളിൽ ഓളമുണർന്നു... തേനഞ്ചും കൊമ്പത്തെ... കോലകുഴലാരം.. വീണ്ടും രാഗം താനം പല്ലവി പാടുമ്പോൾ.. (കാശിത്തുമ്പ ) പൂവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ (2) സ്വർലോകമുണർന്നു വൈഡൂര്യ തിരകളലിഞ്ഞു കടലോലും മൂളിയുറങ്ങി കടലാടികൾ ആടിയിണങ്ങി പൂത്താലികാവോരം.. ഇല്ലികൊമ്പിന്മേൽ ആരോ രാഗം താനം പല്ലവി പാടുമ്പോൾ കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം.. വെൺമേഘപാടിൽ മദമിളകും.. പൊന്നാനച്ചന്തം തെളിയവേ (2) പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടിക്കാറ്റിൽ...

5 comments:

  1. Oru thuruthund.....poovanchiyalla.....thevanchi aanu...mattonnu....padayani olathil alla melathil ...aaanu....check cheithu thiruthumallo.... thanks

    ReplyDelete
  2. Thiruthu ennu Matti vayikkuka..

    ReplyDelete