Puzhayorathil poonthoni ethila - Adharvam - Lyrics

ALBUM          : Adharvam

SINGERS      : K S Chitra

COMPOSER : Ilayaraja

LYRICIST      : O N V Kurup


VIDEO :-


LYRICS :-


പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെന്‍ പൂത്തോണി...
പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...
പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...

തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞും..
കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു...
തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞും..
കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു...
മാണിക്യനാഗം വാഴും കടവില്‍..
മാരിവില്ലോടം നീന്തും പുഴയില്‍..
ആരാരോ കണ്ടെന്നോതി..നാടോടി കിളിയോ...
പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെന്‍ പൂത്തോണി...

പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...
പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...

മാരിക്കാര്‍ വന്നു മാറത്തു ചായും..
തൂമിന്നല്‍പ്പെണ്‍കൊടിയാളെ കൊണ്ടേപോയ്..
മാരിക്കാര്‍ വന്നു മാറത്തു ചായും..
തൂമിന്നല്‍പ്പെണ്‍കൊടിയാളെ കൊണ്ടേപോയ്..
താഴുന്ന സന്ധ്യേ നിന്നെ തഴുകി..
താലോലമാട്ടി പാടും പുഴയില്‍..
ആരാരെന്‍ തോണി മുക്കി..പൂക്കള്‍ ഒഴുക്കുന്നു...

പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെന്‍ പൂത്തോണി...
പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...
പുഴയോരത്തില്‍ പൂത്തോണിയെത്തീലാ...

----------------------------------------------------------


Puzhayorathil poonthoni etheela
Mantharam pookum marutheerathano
Punnakum pookum puzhayorathano
Aranum kando doore en poonthoni

Thonikkar padum eenangal manjum
Kathorthu theeratharo thengunu (2)
Manikya nadham vazhum kadavil
Marivillorum neenthum puzhyil
Araro kandennothi nadodi kiliyo


(puzhayorathil)

marikar vannu marathu chayum
thoominnal penkodiyale konde poyi (2)
thazhunna sandhye ninne thazhuki
thalolam atti padum puzhayil
ararum thoniyil mukki
pookkal ozhukkunnu


(puzhayorathil)


No comments:

Post a Comment