Song: Aareyum Bhava Gayakanakkum
Movie: Nakhakshathangal
Singer: K J Yesudas
Cast: Monisha, Saleema, Vineeth, P. Jayachandran
Composer: Bombay Ravi
Lyrics in Malayalam :-
ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണു നീ...നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ കമ്ര നക്ഷത്ര കന്യകൾ...
കിന്നര മണി തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും മുളം തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ...
ആ.....
നിന്റെ ശാലീന മൗനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടി വെച്ച നിഗൂഢ ഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ...
ആ.....!
No comments:
Post a Comment